video
play-sharp-fill

കെ.എസ് ചിത്രയ്ക്കും കൈതപ്രത്തിനും പത്മപുരസ്‌കാരം: മലയാളികൾക്കു പുരസ്‌കാര നിറവ്; എസ്.പി.ബിയ്ക്കു മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ

കെ.എസ് ചിത്രയ്ക്കും കൈതപ്രത്തിനും പത്മപുരസ്‌കാരം: മലയാളികൾക്കു പുരസ്‌കാര നിറവ്; എസ്.പി.ബിയ്ക്കു മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യം റിപബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ അർഹിക്കുന്ന കൈകളിൽ പത്മപുരസ്‌കാരങ്ങൾ നൽകി സർക്കാരിന്റെ അംഗീകാരം. പതിവ് പോലെ ഇക്കുറിയും ഒരു പിടി മലയാളികൾ തന്നെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ജപ്പാനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും പദ്മ വിഭൂഷൺ സമ്മാനിക്കും. പ്രശസ്ത ഗായിക കെ.എസ്.ചിത്രയ്ക്ക് പദ്മഭൂഷൺ നൽകും. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പദ്മശ്രീ ബഹുമതിയും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിംമ്പ്യൻ പി.ടി ഉഷയുടെ കായിക പരിശീലകൻ മാധവൻ നമ്പ്യാർ, ബാലൻ പുത്തേരി, തോൽപാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ , ഡോ.. ധനഞ്ജയ ദിവാകർ (മെഡിസിൻ) തുടങ്ങി 102 പേർ പദ്മശ്രീ പുരസ്‌കാരത്തിനും അർഹരായി തരുൺ ഗോഗോയ്ക്കും രാംവിലാസ് പാസ്വാനും മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. സാഹിത്യകാരൻ ചന്ദ്രശേഖര കമ്പർ (കർണാടക) , സുമിത്ര മഹാജൻ( മദ്ധ്യപ്രദേശ്), നൃപേന്ദ്ര മിശ്ര (ഉത്തർപ്രദേശ്) എന്നിവരും പദ്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായി.

ഡോ.. ബെലെ മോനപ്പ ഹെഗ്‌ഡെ (മെഡിസിൻ), നരീന്ദർ സിംഗ് കപാനി (മരണാനന്തരം), മൗലാന വഹീദുദ്ദീൻ ഖാൻ , ബി.ബി.ലാൽ, സുദർശൻ സാഹു എന്നിവരാണ് പദ്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായത്.