
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: 2024-ലെ പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 34 പേര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്.
കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കാസർകോട് സ്വദേശിയായ നെൽ കർഷകൻ സത്യനാരായണ ബലേരി, കണ്ണൂർ സ്വദേശിയായ തെയ്യം കലാകാരൻ നാരായണൻ ഇ.പി. എന്നിവരാണ് പദ്മശ്രീ ലഭിച്ച മലയാളികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.ബിഹാര്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് മരണാനന്തര ബഹുമതിയായാണ് ഭാരതരത്ന നല്കി ആദരിച്ചിരിക്കുന്നത്.