play-sharp-fill
പത്മഭൂഷണ്‍ നിരസിച്ച ബുദ്ധദേബ് ബട്ടാചാര്യയെ അഭിനന്ദിച്ച് ജയറാം രമേശ്; വീണ്ടും പരസ്യമായി കോണ്‍ഗ്രസിലെ ഭിന്നത

പത്മഭൂഷണ്‍ നിരസിച്ച ബുദ്ധദേബ് ബട്ടാചാര്യയെ അഭിനന്ദിച്ച് ജയറാം രമേശ്; വീണ്ടും പരസ്യമായി കോണ്‍ഗ്രസിലെ ഭിന്നത

സ്വന്തം ലേഖകൻ

പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ച മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.


ബുദ്ധദേബ് പുരസ്‌കാരം നിരിസിച്ചുവെന്ന ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ശരിയായ കാര്യമാണ് ചെയ്തത്. അദ്ദേഹത്തിന് സ്വാതന്ത്ര്യമാണ് വേണ്ടത് അടിമത്തമല്ല എന്നായിരുന്നു ജയറാം ട്വീറ്റ് ചെയ്തത്.

ഗുലാം നബി ആസാദിന്റെ പേര് പരോക്ഷമായി പരാമര്‍ശിച്ച് ജയറാം രമേശിട്ട് ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നിരയിലെ രണ്ട് സുപ്രധാന നേതാക്കളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മ പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്.ഇതിലൊന്ന് ഗുലാം നബി ആസാദാണ്.

അതേസമയം ഗുലാം നബി ആസാദിന്റെ പത്മഭൂഷണ്‍ പുരസ്‌കാരം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കിയിരിക്കുകയാണ്.

ഗുലാം നബി ആസാദിനെ പിന്തുണച്ച് വിമത നേതാക്കള്‍ ട്വീറ്റ് ചെയ്തപ്പോഴാണ് നെഹ്‌റു കുടുംബത്തെ പിന്തുണക്കുന്ന ജയറാം രമേശ് പരോക്ഷമായി ഗുലാം നബി ആസാദിനെ വിമര്‍ശിച്ചത്.