
കോട്ടയം: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്.
പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക്
താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള പൊലീസ് അന്വേഷണമാണ് സജീവമായി
നടക്കുന്നത്. പൊലീസ് സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രേംകുമാര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്. പൊലീസിന്
ലഭിക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. തൃശൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.