video
play-sharp-fill

തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനം മന്ദഗതിയിൽ: ചതിച്ചത് ട്രഷറി നിയന്ത്രണം: മാർച്ച് അവസാനം ബില്ലുകൾ കൂട്ടത്തോടെ ട്രഷറിയിൽ എത്തിയാൽ വീണ്ടും പ്രതിസന്ധി

തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനം മന്ദഗതിയിൽ: ചതിച്ചത് ട്രഷറി നിയന്ത്രണം: മാർച്ച് അവസാനം ബില്ലുകൾ കൂട്ടത്തോടെ ട്രഷറിയിൽ എത്തിയാൽ വീണ്ടും പ്രതിസന്ധി

Spread the love

തിരുവനന്തപുരം :സാമ്പത്തിക വർഷം തീരാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളുടെ പദ്ധതി നിർവഹണം പകുതി പോലുമായില്ല. മുൻ

മാസങ്ങളിലെ ട്രഷറി നിയന്ത്രണങ്ങളും പദ്ധതി വിഹിതം അനുവദിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസവുമാണു കാരണം. ഇതോടെ ഇത്തവണയും മാർച്ച് മാസം ബില്ലുകൾ കൂട്ടമായി ട്രഷറിയിൽ എത്തുന്ന സ്‌ഥിതി യാകും.

7746.30 കോടി രൂപയാണ് 1034 തദ്ദേശ സ്ഥ‌ാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ
പദ്ധതി അടങ്കൽ. ഇതിൽ 3730.01 കോടി രൂപയാണ് (48.15%) ഇതുവരെ ചെലവിട്ടത്. 139.48 0

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവൃത്തികളുടേതായി 6125 ബില്ലുകൾ നിലവിൽ ട്രഷറിയിൽ പാസാക്കാനുണ്ട്. റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെ മെയ്ൻ്റനൻസ് പ്രവൃത്തികളുടെ 121.28 കോടി രൂപയുടെ 11,064 ബില്ലുകളും ട്രഷറിയിലുണ്ട്.

വികസന ഫണ്ടിൻ്റെ മൂന്നാം ഗഡുവായി 1904.91 കോടി രൂപ അനുവദിച്ചതായി 6 ദിവസം മുൻപ് ഉത്തരവിറങ്ങിയെ ങ്കിലും തുക ട്രഷറിയിൽ എത്തിയിട്ടില്ല. തുക എത്തുന്ന മുറയ്ക്ക് ഇവയുടെ ബില്ലുകൾ കൂടി സമർപ്പിക്കുന്നതോടെ
മാർച്ച് അവസാനിക്കുമ്പോഴേക്കും തുക ചെലവിടൽ ഗണ്യമായി ഉയരുമെന്നാണ് തദ്ദേശ വകുപ്പ് അവകാശപ്പെടുന്നത്.

എന്നാൽ, ട്രഷറി നിയന്ത്രണ ങ്ങൾ കാരണം കഴിഞ്ഞ വർഷ ത്തേതുപോലെ പദ്ധതി നിർവ ഹണം ഇത്തവണയും പാളു മോയെന്ന ആശങ്കയിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ