നെല്ല് സംഭരണം ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി

Spread the love

നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ. നെല്ല് സംഭരണം ചർച്ച ചെയ്യാൻ ജനുവരി 5ന് മുഖ്യമന്ത്രി യോഗം വിളിച്ചു.

video
play-sharp-fill

ജനുവരി പകുതിയോടെ കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ കൊയ്ത്ത് ആരംഭിക്കും. സംഭരണത്തിന്റെ തുക നല്‍കുന്ന ബാങ്ക് ഏതാണെന്ന് തീരുമാനമായെങ്കിലും അന്തിമ ധാരണപാത്രം ഒപ്പിടുന്നതിലേക്ക് എത്തിയിട്ടില്ല. 700കോടിയിലധികം കുടിശിക നല്‍കാനുണ്ട്. കുടിശിക തീർത്താൽ പദ്ധതി ഏറ്റെടുക്കാൻ തയാറാണെന്നാണ് കേരളബാങ്ക് അറിയിച്ചിരിക്കുന്നത്.

കുടിശിക തീർക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുക്കാൻ ധാരണയായിരുന്നു. എന്നാൽ ഇതുവരെ വായ്പ ലഭിച്ചിട്ടില്ല. മില്ലുകള്‍ ശേഖരിക്കുന്ന നെല്ല് സപ്ലൈകോയ്ക്ക് നല്‍കേണ്ട അനുപാതവുമായി ബന്ധപ്പെട്ടും യോഗത്തില്‍ തീരുമാനം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടക്കുക. സംഭരണവില തൊട്ടടുത്ത ദിവസം തന്നെ നൽകുന്നതിൽ യോഗം തീരുമാനമെടുക്കും.