
വൈക്കം: നെല്ല് സംഭരണം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. വായ്പയെടുത്തും സ്വര്‍ണം പണയംവച്ചും നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയിലായി.
തലയാഴം, വെച്ചൂര്‍, കല്ലറ ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെ നെല്ല് കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സപ്ലൈകോ സംഭരിച്ചെങ്കിലും പിആര്‍എസ് ഏല്പിച്ച പല ബാങ്കുകളും പണം നല്‍കാതായതോടെ കര്‍ഷകര്‍ വലയുകയാണ്.
സപ്ലൈകോ ഉദ്യോഗസ്ഥരെയും ബാങ്ക് മാനേജര്‍മാരെയും പലതവണ ബന്ധപ്പെട്ടെങ്കിലും കര്‍ഷകര്‍ക്ക് വ്യക്തമായ മറുപടി ഇവരാരും നല്‍കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ സംവിധാനവും സിവില്‍ സപ്ലൈ ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ട ഓഫീസുകള്‍ ഉപരോധിക്കുമെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ബിജു പറപ്പള്ളി മുന്നറിയിപ്പ് നല്കി.
കേരള കോണ്‍ഗ്രസ് (എം) തലയാഴം മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എം.സോമന് അധ്യക്ഷത വഹിച്ചു.
ഷാജി ചില്ലക്കല്‍, സണ്ണി മലയില്‍, ഷാജി എസ്തപ്പാന്, ബിനീഷ് തൈത്തറ ജോമോന് കൈതക്കാട്, ബോബി കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.



