video
play-sharp-fill

നെല്ല് സംഭരണം: കേരളം ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം; ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കാം; നടന്‍ ജയസൂര്യയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യര്‍

നെല്ല് സംഭരണം: കേരളം ക്ലെയിം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം; ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കാം; നടന്‍ ജയസൂര്യയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി സന്ദീപ് വാര്യര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്‍റെ പണം കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.

കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെൻഡിംഗ് ഇല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ നെല്ല് സംഭരണം ഡിസെൻട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം. സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു.

കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെൻഡിംഗ് ഇല്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ നെല്ല് സംഭരണം ഡിസെൻട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം .സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു .

എന്നാല്‍ നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കി.