video
play-sharp-fill
വീണ്ടും പടയപ്പയുടെ വിളയാട്ടം; കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർത്ത് കാട്ടാന;

വീണ്ടും പടയപ്പയുടെ വിളയാട്ടം; കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർത്ത് കാട്ടാന;

സ്വന്തം ലേഖകൻ

ഇടുക്കി : ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ അക്രമം. മൂന്നാറിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയാണ് ‘പടയപ്പ’ എന്ന കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
മൂന്നാറിൽ നിന്ന് ഉദുമൽപേട്ടക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ്സിലുണ്ടായിരുന്നവർക്ക് പരുക്കില്ല.
നേമക്കാട് വെച്ച് മുമ്പും സമാനമായ രീതിയിൽ പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു.

മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്. കൃഷി നശിപ്പിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.