ശ്രീ നാരായണ ധർമ പരിപാലന യോഗം വടക്കേക്കരയിൽ പഠനോത്സവം സംഘടിപ്പിച്ചു ; ഇരുന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Spread the love

ചങ്ങനാശ്ശേരി : വടക്കേക്കരയിൽ ശ്രീ നാരായണ ധർമ പരിപാലന യോഗം ശാഖ നമ്പർ 3207 ൻ്റെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഇരുന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

video
play-sharp-fill

ശാഖ പ്രസിഡന്റ്‌ പ്രവീൺ പുതുപ്പറമ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്. സെയിന്റ്ഗിറ്റ്സ് കോളേജ് അസി. പ്രൊഫസർ വിവേക് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ജാതിഭേദം നോക്കാതെ ഗുരു പറഞ്ഞു തന്ന രീതിയിൽ എല്ലാം മതസ്ഥരേയും ഉൾകൊള്ളിച്ചു കൊണ്ട് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ട പഠനോപകരണം വിതരണം ചെയ്യാനും, ഗുരുവിൻ്റെ ആദർശങ്ങൾ സമൂഹത്തിനു കൂടുതൽ പകർന്നു നൽകാനും സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോമൻ കുന്നത്തുശേരി, ഷാജി പാറയിൽ, ദീപു കുളങ്ങര, ജയ്ലാൽ ലാൽഭവൻ, രജിമോൾ സാബു, സുഷമ സോമൻ, മഞ്ജു ശശി, നീതു രതീഷ് എന്നിവർ സംസാരിച്ചു.