play-sharp-fill
റെക്കോഡുകള്‍ തകര്‍ത്ത് മുന്നോട്ട്;  ആയിരം കോടിയിലേക്ക് പഠാന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്; ഏപ്രിലിൽ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും

റെക്കോഡുകള്‍ തകര്‍ത്ത് മുന്നോട്ട്; ആയിരം കോടിയിലേക്ക് പഠാന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്; ഏപ്രിലിൽ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും

സ്വന്തം ലേഖിക

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം ‘പഠാന്‍’ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നു.

റിലീസ് ചെയ്ത് ഒരുമാസം തികയാറാകുമ്പോള്‍ ഏതാണ്ട് 988 കോടിയോളം രൂപ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലരകോടിയോളം വരുമാനമാണ് ചിത്രം കഴിഞ്ഞ ദിവസം നേടിയത്. അവധിദിനങ്ങളിലെ തിരക്കു പരിഗണിച്ച്‌ സ്‌ക്രീനുകളുടെ എണ്ണവും കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പഠാനിപ്പോള്‍. പ്രശാന്ത് നീലിന്റെ കെ.ജി.എ ചാപ്റ്റര്‍ 2, രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, ബാഹുബലി 2; ദ കണ്‍ക്ലൂഷന്‍, നിതേഷ് തിവാരിയുടെ ദംഗല്‍ എന്നിവയാണ് പഠാന് മുന്നിലുള്ളത്.

ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനംമാത്രം 106 കോടിയോളമാണ് നേടിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ജോണ്‍ എബ്രഹാം എന്നിവരാണ് മറ്റു താരങ്ങള്‍.

ഇന്ത്യയില്‍ ആദ്യദിനം 57 കോടിയോളമാണ് പഠാന്‍ നേടിയത്. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷനാണിത്. ഹൃത്വിക് റോഷന്റെ വാര്‍ ആദ്യദിനം 53.3 കോടി നേടിയിരുന്നു.

ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍കൂടിയാണ് പഠാന്‍ സ്വന്തമാക്കിയത്. 44 കോടി നേടിയ ഹാപ്പി ന്യൂ ഇയറിനെയാണ് പഠാന്‍ പിന്നിലാക്കിയത്.

പഠാന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. 100 കോടി രൂപയ്ക്ക് ഒടിടിയില്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏപ്രില്‍ മാസത്തില്‍ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും.