മലയാള സിനിമ പുതിയ വഴികളിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ, പ്രേക്ഷകർക്ക് ഏറ്റവും കൂടിയ മിസ് തോന്നുന്നത് തികച്ചും ഹാസ്യത്തിന് അർപ്പിച്ചിരുന്ന പഴയകാല ചിരിപ്പടങ്ങളാണ്. കാലം മാറിയെങ്കിലും മലയാളി സിനിമാസ്നേഹികളുടെ മനസ്സിൽ ഇടം പിടിച്ച അനവധി കോമഡി സിനിമകളുണ്ട്. ഇപ്പോഴത്തെ ചിത്രങ്ങളിൽ ഹാസ്യം ഉണ്ടെങ്കിലും, അതിന് പുറമെ ഗൗരവമുള്ള വിഷയങ്ങൾ ചേർത്ത് പറയുന്ന സമീപനമാണ് സാധാരണ. എന്നാല്‍, ഈ നിലയിൽ നിന്നും മാറി, ഹാസ്യത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട പുതിയൊരു സിനിമ തിയറ്ററുകളിലെത്തിയിരിക്കുകയാണ് — അതും മികച്ച പ്രതികരണങ്ങളോടെ.
നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’ എന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മെയ് 8-നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
പ്രമുഖ ട്രാക്കർമാരായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ 24 ലക്ഷം രൂപയായിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ മൂലം ഞായറാഴ്ച ഇത് 1.09 കോടി രൂപയായി ഉയർന്നു. ആദ്യ നാല് ദിവസത്തെ ഇന്ത്യൻ ഗ്രോസ് 2.88 കോടി രൂപയും നെറ്റ് വരുമാനം 2.57 കോടി രൂപയുമാണ്. നിലവിലെ ട്രെൻഡുകൾ അനുസരിച്ച്, അടുത്ത കുറച്ച് ആഴ്ചകൾക്കും ‘പടക്കളം’ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ഫാന്റസി കോമഡി, പ്രധാനമായി യുവാക്കളെ ലക്ഷ്യമിടുന്നതാണ്. കോമഡി സിനിമകളിൽ താൽപ്പര്യമുള്ളവർക്കും ഈ ചിത്രം ഒരു മികച്ച അനുഭവമായിരിക്കും.
ചിത്രത്തിൽ സാഫ് (വാഴ ഫെയിം), അരുണ്‍ അജികുമാർ, യൂട്യൂബർ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് തുടങ്ങിയവരും വിവിധ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
തിരക്കഥ: നിതിൻ സി ബാബു, മനു സ്വരാജ്
സംഗീതം: രാജേഷ് മുരുകേശൻ (പ്രേമം ഫെയിം)
ഛായാഗ്രഹണം: അനു മൂത്തേടത്ത്
എഡിറ്റിംഗ്: നിതിൻരാജ് ആരോള്‍
പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ
കലാസംവിധാനം: മഹേഷ് മോഹൻ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: നിതിൻ മൈക്കിള്‍