
ഭര്‍ത്താവിന് പാദപൂജ; നടിക്കെതിരെ രൂക്ഷ വിമര്‍ശനം
ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ ആചാരമാണിത്.
ഒരു പ്ലേറ്റിൽ ഭർത്താവിന്‍റെ പാദങ്ങളെ വച്ച് പ്രണിത പൂജിക്കുന്ന ചിത്രങ്ങൾ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ആധുനിക സമൂഹം ലിംഗസമത്വത്തിൽ വിശ്വസിക്കുന്നുവെന്നും അതിനെ പിന്നോട്ട് വലിക്കരുതെന്നും വിമർശകർ പറഞ്ഞു. എന്നാൽ ഭർത്താവിനെ സ്നേഹിക്കുന്നതിനാലാണ് പ്രണിത ചിത്രം പങ്കുവച്ചതെന്നും അത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്നും നടിയെ പിന്തുണയ്ക്കുന്നവർ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0