video
play-sharp-fill

Friday, May 23, 2025
Homeflashപദ്ധതി നിർവഹണത്തിൽ നൂറു ശതമാനം നേട്ടം സ്വന്തമാക്കി പനച്ചിക്കാട് പഞ്ചായത്ത്: ചരിത്ര നേട്ടം നേടിയത് ചുരുങ്ങിയ...

പദ്ധതി നിർവഹണത്തിൽ നൂറു ശതമാനം നേട്ടം സ്വന്തമാക്കി പനച്ചിക്കാട് പഞ്ചായത്ത്: ചരിത്ര നേട്ടം നേടിയത് ചുരുങ്ങിയ സമയത്തിനുള്ളിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചരിത്രത്തിലാദ്യമായി പദ്ധതി നിർവ്വഹണത്തിൽ നൂറ് ശതമാനം വികസന ഫണ്ട് ചെലവഴിച്ച നേട്ടം കൈവരിച്ച് പനച്ചിക്കാട് പഞ്ചായത്ത്. 2020 – 2021 വാർഷികപദ്ധതി പൂർത്തീകരണത്തിലാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം 2020 ഡിസംബർ മാസത്തിലാണ് പുതിയ ഭരണസമിതി അധികാരത്തിൽ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി പൂർത്തീകരിക്കുവാനുള്ള 2021 ജനുവരി , ഫെബ്രുവരി , മാർച്ച് എന്നീ മൂന്നു മാസം അക്ഷീണ പരിശ്രമം നടത്തി ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിനെയും എത്തിക്കുവാൻ സാധിച്ചത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ആനി മാമ്മനും വൈസ് പ്രസിഡന്റ് റോയി മാത്യുവും പറഞ്ഞു.

വികസന ഫണ്ട് നൂറ് ശതമാനം ചെലവഴിച്ചതിന് പഞ്ചായത്ത് വകുപ്പ് നൽകുന്ന പ്രശസ്തി പത്രവും അനുമോദന ഫലകവും പെർഫോർമൻസ് ഓഡിറ്റിന്റെ സൂപ്രണ്ട് സിബിതോമസിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് റോയി മാത്യു , പഞ്ചായത്ത് സെക്രട്ടറി മിനി സൂസൻ ഡാനിയേൽ ,സ്ഥിര സമിതി അദ്ധ്യക്ഷരായ പ്രിയാ മധു , എബിസൺ കെ ഏബ്രഹാം , ജീനാ ജേക്കബ് , പഞ്ചായത്തംഗങ്ങളായ പി കെ മോഹനൻ ,ജയൻ കല്ലുങ്കൽ , തുടങ്ങിയവർ പങ്കെടുത്തു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments