പാക് വിമാനങ്ങൾക്ക് ഇന്ത്യവഴി പറക്കാനുള്ള അനുമതി നിഷേധിക്കും; ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകളെ അടുപ്പിക്കില്ല

Spread the love

ദില്ലി: പാകിസ്ഥാൻ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാൻ  ഇന്ത്യ ആലോചിക്കുന്നു.

പാക് വിമാനങ്ങൾക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി തടഞ്ഞിരുന്നു. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾ അടുക്കുന്നതും തടഞ്ഞേക്കും.

അതനിടെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. പഹൽ ഗാമിലെ ഭീകരാക്രമണത്തിന്‍റെ  പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്‍റ്  സമ്മേളനം  വിളിച്ചു ചേർക്കണമെന്ന് കത്തിൽ ആവശ്യം ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർണായക സമയത്ത് ഭീകരവാദത്തിനെതിരെ ഒരുമിച്ചു നിൽക്കുന്നുവെന്ന് രാജ്യം കാണിക്കണമെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു. പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മല്ലികാർജുൻ ഖർഗെയും കത്തയച്ചു.