അസാധാരണമായ കരുതലിന്റെ സിനിമ: പാച്ചുവും അദ്ഭുതവിളക്കും

Spread the love

സിനിമ കണ്ടിറങ്ങുന്ന സമയത്ത് ഇരച്ചു കേറുന്ന സ്നേഹത്തിന്റെ ചുവടുവെപ്പുകൾ‍ തരുന്ന കൗതുകത്തിന്റെ അദ്ഭുതം. കാഴ്ചക്കാരനെ സ്നേഹത്തിന്‌റെയും കരുതലിന്‌റെയും ലോകത്ത് എത്തിക്കുന്ന കഥയുടെ വിസ്മയം. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും അതാണ് പറഞ്ഞു വെക്കുന്നത്.

video
play-sharp-fill

ഫഹദ് ഫാസിൽ നിറഞ്ഞാടിയ പാച്ചുവെന്ന കഥാപാത്രത്തിന് സാധാരണ ചെറുപ്പക്കാരെ പോലെ നല്ലൊരു കല്യാണം ഒക്കെ കഴിച്ച് ജീവിതം സെറ്റിലാക്കാനാള്ള മുന്നൊരുക്കങ്ങൾ തന്നെയാണ്. വൈകാരികതയും നർമ്മവും ഒക്കെ നിറഞ്ഞ് നിക്കുന്നു.

മുബൈയിൽ ആയുർവേദ മെ‍ഡിക്കൽ ഷോപ്പ് നടത്തുന്ന പ്രശാന്ത് എന്ന പാച്ചു. ഇതിനിടയിൽ വളരെ അവിചാരിതായി നാട്ടിൽ നിന്ന് മുംബൈയിൽ എത്തുമ്പോൾ അയാൾക്കൊപ്പം കൂയുന്ന ലൈല ഉമ്മ. പക്ഷേ ആ ഉമ്മച്ചി പാച്ചുവിന് നീട്ടുന്ന ഒരു സ്നേഹത്തിന്റെ മായികലോകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളസിനിമയ്ക്ക് പാച്ചുവിലൂടെ മികച്ചൊരു സംവിധാകനെയും എഴുത്തുകാരെനെയും കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഓരോ രം​ഗവും ചെർന്നു പോകാതെ പ്രേക്ഷക സമക്ഷം എത്തിക്കാൻ അഖിൽ സത്യന് കഴിഞ്ഞുവെന്ന് പറയാം. അഞ്ജന ജയപ്രകാശ്, വിജി വെങ്കിടേശ്, ധ്വനി രാജേഷ് എന്നിവരുടെ പ്രകടനവും ആസ്വാദകരെ പിടിച്ചിരുത്തുന്നുണ്ട്. .