കേറി വാടാ മക്കളെ മമത വിളിക്കുന്നു: പശ്ചിമബംഗാളിലേക്ക് മടങ്ങുന്ന നാട്ടുകാരായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഒരു വർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി: മടങ്ങുന്നവർക്ക് യാത്രാസൗകര്യവുമൊരുക്കും.

Spread the love

കൊല്‍ക്കത്ത: പശ്ചിമബംഗാളിലേക്ക് മടങ്ങുന്ന നാട്ടുകാരായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി.
മന്ത്രിസഭായോഗത്തിനുശേഷമാണ് പ്രഖ്യാപനം.

video
play-sharp-fill

വിവിധ സംസ്ഥാനങ്ങളില്‍ 2700 കുടുംബാംഗങ്ങളാണ് ആക്രമണം നേരിട്ടത്. പീഡനം ഭയന്ന് പതിനായിരത്തോളംപേർ സംസ്ഥാനത്ത് മടങ്ങിയെത്തിയിട്ടുണ്ട്. മടങ്ങുന്നവർക്ക് യാത്രാസൗകര്യമൊരുക്കുകയും എത്തിയാലുടൻ അയ്യായിരം രൂപ നല്‍കുകയും ചെയ്യും. തുടർന്ന്, ഒരുവർഷത്തേക്ക് എല്ലാമാസവും അയ്യായിരം വെച്ച്‌ നല്‍കും.

തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് നൈപുണിപരിശീലനം നല്‍കി തൊഴില്‍ കണ്ടെത്തിക്കൊടുക്കും. ഇവർക്ക് തൊഴില്‍കാർഡ് ലഭ്യമാക്കും. തൊഴില്‍ വകുപ്പായിരിക്കും ഇതിന്റെ നോഡല്‍ വകുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ശ്രമശ്രീ’ പോർട്ടലില്‍ പേരുചേർക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്ക് സർക്കാരിന്റെ ഭക്ഷ്യ, ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ അംഗമാകാൻ കഴിയും. സംസ്ഥാനത്തിനുപുറത്ത് ജോലിചെയ്യുന്ന 22,40,000 തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മമത അറിയിച്ചു.