
കോട്ടയം: പച്ചമാങ്ങ ഉണ്ടോ ? എങ്കില്‍ രണ്ടോ മൂന്നോ പച്ചമാങ്ങ എടുത്തോളൂ.. തേനൂറും രുചിയില്‍ അടിപൊളി മിഠായി തയ്യാറാക്കാം.
ഇത് ഹെല്‍ത്തിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. യാതൊരു പ്രിസർവേറ്റീവും ചേർക്കാത്തതിനാല്‍ ധൈര്യമായി കുട്ടികള്‍ക്കു നല്‍കാം.
ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചമാങ്ങ
പഞ്ചസാര
നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം
മൂന്ന് പച്ചമാങ്ങ തൊലി കളഞ്ഞ് നീളത്തില്‍ മുറിച്ചത് തിളച്ച വെള്ളത്തില്‍ മൂന്നു മിനിറ്റ് വേവിക്കാം. ശേഷം വെള്ളം ആരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി ഒരു കപ്പ് പഞ്ചസാര കൂടി ചേർത്ത് മാറ്റി വെയ്ക്കാം. പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം മാങ്ങ കഷ്ണങ്ങള്‍ നന്നായി ഉണക്കാം. ഉണങ്ങിയെടുത്ത പച്ചമാങ്ങയിലേയ്ക്ക് പഞ്ചസാര പൊടിച്ചതു കൂടി ചേർത്ത് വൃത്തിയാക്കിയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം.



