പച്ചക്കറി വേസ്റ്റ് നീക്കം ചെയ്യാൻ വിസമ്മതിച്ച ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയുടമയെ സംരക്ഷിക്കുന്നത് കെട്ടിട ഉടമ കൂടിയായ നഗരസഭയിലെ വനിതാ കൗൺസിലർ: കെട്ടിടം നിർമ്മിച്ചതും കൗൺസിലറുടെ സ്വാധീനം ഉപയോഗിച്ച് അനധികൃതമായി

Spread the love

കോട്ടയം: എസ് എച്ച് മൗണ്ടിലെ പച്ചക്കറി കടയിൽ നിന്ന് ചീഞ്ഞളിഞ്ഞ പച്ചക്കറി മാലിന്യം നീക്കം ചെയ്യാൻ വിസമ്മതിച്ച ഹരിത കർമ്മസേനയിലെ വനിതകളെ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പച്ചത്തെറി വിളിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കടയുടമയെ സംരക്ഷിക്കുന്നത് കോട്ടയം നഗരസഭയിലെ വനിതാ കൗൺസിലർ തന്നെ.

video
play-sharp-fill

പച്ചക്കറിക്കട സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ ഉടമ കൂടിയായ വനിതാ കൗൺസിലറാണ് ഇതിനു പിന്നിൽ. പരാതി കൊടുത്താൽ നിരാലംബരായ ഹരിത കർമ്മ സേന അംഗങ്ങളുടെ ജോലി കളയുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

നാഗമ്പടം വട്ടമൂട് പാലത്തിന് സമീപം സ്ഥിതിചെയ്യുന്ന ടിബറ്റ് എന്ന പച്ചക്കറി കടയുടമയ്ക്കെതിരേയാണ് ഹരിത കർമ്മസേന അംഗങ്ങൾ ഇന്നലെ നഗരസഭയിൽ പരാതി നൽകിയത്. പോലീസിൽ പരാതി കൊടുക്കാതെ ഇവർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് നഗരസഭ കൗൺസിലറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group