ജില്ലയില്‍ രൂക്ഷമായ പാചകവാതക ക്ഷാമം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയില്‍ സ്ഥാനാർത്ഥികള്‍.

Spread the love

കോട്ടയം : ജില്ലയില്‍ രൂക്ഷമായ പാചകവാതക ക്ഷാമം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയില്‍ സ്ഥാനാർത്ഥികള്‍.
നേതാക്കള്‍ക്കും, പ്രവർത്തകർക്കും ദിവസേന ഭക്ഷണം ഒരുക്കുകയാണ് വെല്ലുവിളി. പ്രചാരണ യോഗങ്ങള്‍, വീടുതോറും നടത്തുന്ന സന്ദർശനങ്ങള്‍, പ്രവർത്തക സംഗമങ്ങള്‍ എന്നിവയ്ക്കായി വലിയ തോതില്‍ ഭക്ഷണം പാകം ചെയ്യണം.

video
play-sharp-fill

സാധാരണയായി ഹോട്ടലുകളും, കാറ്ററിംഗ് യൂണിറ്റുകളും പ്രവർത്തകരുടെ വീടുകളിലുമാണ് ഭക്ഷണമൊരുക്കുന്നത്. എന്നാല്‍ പാചകവാതക ക്ഷാമം മൂലം കാറ്ററിംഗ് സംഘങ്ങള്‍ക്കും ആവശ്യമായ തോതില്‍ ഭക്ഷണം തയ്യാറാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു മണ്ഡലത്തില്‍ കുറഞ്ഞത് ആയിരം പേരെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിലുണ്ടാവും. സമയത്ത് രുചികരമായ ഭക്ഷണം നല്‍കാൻ കഴിയാത്തത് പ്രചാരണത്തിന്റെ താളം തെറ്റിക്കും.

വലിയ കൂട്ടായ്മകള്‍ ഒഴിവാക്കും
പാചകവാതക പ്രതിസന്ധി തുടർന്നാല്‍ വലിയ കൂട്ടായ്മകള്‍ ഒഴിവാക്കി ചെറിയ മീറ്റിംഗുകളിലേക്ക് മാറുന്നതിനെപ്പറ്റിയും സ്ഥാനാർത്ഥികള്‍ ചിന്തിക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ഗ്രാമപ്രദേശങ്ങളില്‍ വിറക് ഉപയോഗിക്കാമെങ്കില്‍ അതിനുള്ള സൗകര്യങ്ങളുള്ള അടുക്കളകള്‍ കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബദല്‍ സംവിധാനം
ഇൻഡക്ഷൻ സ്റ്റൗവുകള്‍, മരംചൂളകള്‍ എന്നിവയുടെ സാദ്ധ്യത
മറ്റ് ജില്ലകളില്‍ നിന്ന് സിലിണ്ടറുകള്‍ എത്തിക്കാനുള്ള ശ്രമം വീടുകളില്‍ ഭക്ഷണം ഒരുക്കി എത്തിക്കുന്നത്
തുടങ്ങിയ ബദൽ ക്രമീകരണങ്ങൾ ആലോചനയിലാണ്.