പായിപ്പാട് ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടന്നു; അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: പായിപ്പാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

വിവിധ റോഡുകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കായി എം.എൽ.എ. ഫണ്ടിൽനിന്നും തുക ലഭ്യമാക്കി പായിപ്പാട് ഗ്രാമപഞ്ചായത്തിൽ വികസനം നടപ്പാക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
നാലുകോടി സെന്റ് തോമസ് ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്‌സ് പേഴ്‌സൺ കെ.കെ. മിനിയും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ജയസിംഹനും അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പായിപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജോ, സ്ഥിരം സമിതി അധ്യക്ഷരായ അനിജ ലാലൻ, എബി വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയൻ ഗോപാലൻ, സിബിച്ചൻ ഒട്ടത്തിൽ,ആനി രാജു, ഗീതാ ശശിധരൻ, ഗീതാ തോമസ്, റ്റി.കെ. കരുണാകരൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ജയസിംഹൻ, മുൻ പ്രസിഡന്റ് ലൂക്കോസ് മാമൻ, വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം പെണ്ണമ്മ ജോസഫ്, സി.ഡി.എസ്. ചെയർപേഴ്‌സൺ റെയ്ച്ചൽ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.