video
play-sharp-fill

പാതി വില തട്ടിപ്പ് കേസ്; സ്പിയാര്‍ഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷിനെ ഇഡി 10 മണിക്കൂർ ചോദ്യം ചെയ്തു; വിദേശത്തായിരുന്ന ഷീബയെയും ഭർത്താവിനെയും ഇടുക്കി കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്; വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചു; അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു

Spread the love

ഇടുക്കി: പാതി വില തട്ടിപ്പ് കേസിൽ സ്പിയാര്‍ഡ്സ് ചെയർപേഴ്സൺ ഷീബ സുരേഷിനെ ഇഡി പത്തു മണിക്കൂർ ചോദ്യം ചെയ്തു. വിദേശത്തായിരുന്ന ഷീബയെയും ഭർത്താവിനെയും ഇടുക്കി കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ഇഡി സംഘത്തിന് ലഭിച്ചു. അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.

ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ  സംബന്ധിച്ച രേഖകൾ ഉൾപ്പെടെയുള്ളവ ഇഡി പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം. ആനന്ദ കുമാർ, അനന്ദു കൃഷ്ണൻ എന്നിവരുൾപ്പെട്ട എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ്.  കുമളി പഞ്ചായത്തിൻറെ മുൻ യുഡിഎഫ് പ്രസിഡൻറുമാണ് ഷീബ സുരേഷ്.