പാപ്പാനില്ലേലും ആനയ്ക്കുണ്ട് ഉത്തരവാദിത്വം :അടിച്ചു ഫിറ്റായി മുകളിൽ കിടന്ന് സഞ്ചരിച്ച പാപ്പാൻ നേരെ താഴേക്ക് ; നിലത്ത് വീണുകിടന്ന പാപ്പാന്റെയടുത്തേക്ക് നാട്ടുകാരെ അടുപ്പിക്കാതെ പാർവതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: ആനയുടെ പാപ്പാന് ഉത്തരവാദിത്തമില്ലേലും ആനയ്ക്കുണ്ട് ഉത്തരവാദിത്വം. അടിച്ച് ഫിറ്റായി ആനപ്പുറത്ത് കിടന്ന് സഞ്ചരിച്ച പാപ്പാൻ കുറച്ച് ദൂരം പിന്നിട്ടപ്പോൾ ദാ കിടക്കണു താഴെ. ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ടപ്പോഴേ നാട്ടുകാർ അത് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ആനയ്ക്കും പാപ്പാനും പിന്നാലെ ജനങ്ങളും ഉണ്ടായിരുന്നു.

കോഴഞ്ചേരിയിലെത്തിയപ്പോൾ പാപ്പാൻ താഴെ വീണു. ആനപ്പുറത്ത് നിന്നും പാപ്പാൻ വീണത് കണ്ട് പേടിച്ച് പാപ്പാനെ രക്ഷിക്കുവാൻ എത്തിയ നാട്ടുകാരെ പക്ഷേ ആന തടയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.പാപ്പാനെ രക്ഷിക്കാൻ വന്ന നാട്ടുകാർക്ക് പാർവതി എന്നു പേരുളള പിടിയാനയുടെ കരുതലിനും സ്‌നേഹത്തിനും സാക്ഷിയായി നിൽക്കുവാനെ സാധിച്ചുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുകോൽ സ്വദേശി അയ്യപ്പൻകുട്ടി കോട്ടപ്പാറയുടേതാണ് സൗമ്യ ശീലയായ പാർവതിയെന്ന പിടിയാന. ആനയെ മനസിലായ നാട്ടുകാർ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഉടമ സ്ഥലത്ത് എത്തിയ ശേഷം ആനയെ തൊട്ടടുത്തുള്ള പറമ്പിലേക്ക് മാറ്റിക്കെട്ടുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ഇതിനിടെ പാപ്പാൻ ആനയുടെ കാലിലെ ചങ്ങല അഴിച്ചു മാറ്റുകയും ചെയ്തിരുന്നു. എന്നിട്ടും പാർവതി കുറുമ്പൊന്നും കാട്ടാതെ നല്ല കുട്ടിയായി നിന്നു.