മരണവഴിയായി പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡ്;120 കോടി ചെലവഴിച്ച് നവീകരിച്ച റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തതിനു ശേഷം ഓരോ വർഷവും 150ലധികം പേര്‍ക്കാണ് ഇവിടെ ജീവൻ നഷ്ടമായത്
സ്വന്തം ലേഖിക
പാപ്പിനിശ്ശേരി: അപകടങ്ങൾക്ക് അറുതിയില്ലാതെ പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡ് വാഹനാപകട ദുരന്ത വാര്‍ത്തകളുടെ മരണ മണി മുഴങ്ങി കേട്ടുകൊണ്ടാണ് പ്രദേശ വാസികൾ രാവിലെ ഉറക്കമുണരുന്നത് . കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്കാണ് അതിദാരുണമായി ജീവന് നഷ്ടമായത്.
120 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെ.എസ്.ടി.പി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതിനു ശേഷം ഓരോവര്‍ഷവും 150ലധികം പേര്‍ക്കാണ് റോഡില്‍ ജീവന് നഷ്ടമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍പെട്ട് കൈകാലുകള്‍ ഒടിഞ്ഞവരും കിടപ്പിലായവരും നൂറുകണക്കിനാണ്.മതിയായ റോഡുസുരക്ഷ സംവിധാനവും ഡിവൈഡറും വേണമെന്ന ആവശ്യം ഇനിയും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ച കണ്ണപുരം പാലത്തിനു സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിക്കുപിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത് . യുവാക്കളായ രണ്ടു സുഹൃത്തുക്കള്‍ കുടുംബസമേതം മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
പുലര്‍ച്ച രണ്ടുമണിയായതിനാല് റോഡില്‍ ആരുമുണ്ടായിരുന്നില്ല. പിന്നാലെ വന്ന വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. മരിച്ച പ്രജിലിന്റെ സുഹൃത്ത് ബിജിലാണ് കാര്‍ ഓടിച്ചത്.
ചിറക്കല്‍ അലവിലിലെ കരിക്കന്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെയും സുഷമയുടെയും മകനായ പ്രജില്‍ (34), പൂതപ്പാറ ഓം നിവാസില്‍ ലക്ഷ്മണന് -ലീല ദമ്ബതികളുടെ മകള്‍ പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്.