ഇന്നോവ നൽകിയത് ഷാഫി, കൊല്ലത്ത് ഒളിതാവളമൊരുക്കിയത് ഷാനവാസ്; പാണ്ടിക്കാട് ഷമീർ കിഡ്നാപ്പിംഗ് കേസിൽ 5 പേർ പിടിയിൽ

Spread the love

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷമീറിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചുപേര്‍ കൂടി അറസ്റ്റിൽ. വാഹന സൗകര്യം ഒരുക്കിയവരും ഒളിയിടം നൽകിയവരുമാണ് ഒടുവിൽ അറസ്റ്റിലായത്. വെളിയം കോട് സ്വദേശി അഫ്ഷര്‍, പെരുമ്പടപ്പ് സ്വദേശി മുഹമ്മദ് ഷാഫി, തൃശ്ശൂര്‍ അകലാട് സ്വദേശികളായ മുഹമ്മദ് ഹാശിം, നിഷാദ് , കൊട്ടാരക്കര കോക്കാട് സ്വദേശി ഷാനവാസ് എന്നിവരാണ് ഒടുവിൽ അറസ്റ്റിലായ അഞ്ചുപേര്‍. ഇതിൽ മുഹമ്മദ് ഷാഫിയാണ് തട്ടിക്കൊണ്ടുപോകാനുള്ള വാഹനം നൽകിയത്. ഷാനവാസ് ആണ് കൊല്ലത്ത് താമസ സൗകര്യമൊരുക്കിയത്. മറ്റുള്ള മുന്നൂപേരും അകമ്പടി വാഹനത്തിൽ ഉള്ളവരായിരുന്നു.

കേസിൽ ഷമീറിന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആറ് പ്രതികൾ റിമാൻഡിലാണ്. കേസിൽ ഇതുവരെ 11 പേരാണ് പിടിയിലായത്. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പാണ്ടിക്കാട് സ്വദേശി ഷമീറിനെ കാറിലെത്തിയ സംഘം കിഡ്നാപ്പ് ചെയ്തതത്. വിദേശത്തെ ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരുമായി ഷമീറിന് സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഈ കേസിൽ ഷമീറിന് അനുകൂലമായി കോടതി വിധിയുണ്ടായി. ഉദ്ദേശം 2 കോടി രൂപ ഷീമറിന് കൈമാറാനായിരുന്നു കോടതി വിധി.

ഇതൊഴിവാക്കി കിട്ടാൻ വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത് വ. കിഡ്നാപ്പിങ്ങിൽ നേരിട്ട് പങ്കെടുത്ത ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഷമീറിന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അംഷീര്‍ ഉൾപ്പെടെയുള്ളവരായിരുന്നു പ്രതികൾ. ഇവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group