
പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ 3ാം വാർഡിൽ ബോട്ട് ജെട്ടി മലമേൽക്കാവ് റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം നടത്തി; 400 ൽപരം കുടുംബങ്ങൾക്ക് പ്രയോജനമുള്ള റോഡിന് കെ.ഫ്രാൻസിസ് ജോർജ് എംപിയുടെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു
കൊല്ലാട്: പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ബോട്ട് ജെട്ടി മലമേൽക്കാവ് റോഡിനു കെ ഫ്രാൻസിസ് ജോർജ് എം പി യുടെ വികസനഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.
400 ൽ പരം കുടുംബങ്ങൾക്കു പ്രയോജനം ഉള്ളതാണ് റോഡ്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സിബി ജോൺ കൈതയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
എം പിയുടെ പ്രധിനിധി എ കെ ജോസഫ്, ഫാ.ജേക്കബ് മാത്യു ചന്ദ്രത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, വാർഡ് മെമ്പർ നൈസിമോൾ, മെമ്പർ മാരായ മിനി ഇട്ടികുഞ്ഞു, അനിൽ കുമാർ, ജയന്തി ബിജു, മഞ്ജുരാജേഷ്,
മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0