
കോട്ടയം: ഇന്ന് വിവിധ രുചികളിലും പുട്ട് ലഭ്യമാണ്. മാമ്പഴ പുട്ട്, ബീഫ് പുട്ട് എന്നിങ്ങനെ വ്യത്യസ്ത തരം പുട്ടുണ്ട്. എന്നാല്‍ പാല്‍പുട്ട് എന്ന് കേട്ടിട്ടുണ്ടോ?.എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍
അരിപ്പൊടി
ഉപ്പ്
കാരറ്റ്
തേങ്ങ
ഏലയ്ക്കപ്പൊടി
പഞ്ചസാര
പാല്‍പ്പൊടി
നെയ്യ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യറാക്കുന്ന വിധം
രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. മറ്റൊരു ബൗളില്‍ കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്, ഒരു കപ്പ് തേങ്ങ ചിരകിയത്, അല്‍പ്പം ഏലയ്ക്കപ്പൊടി, രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാര, അര കപ്പ് പാല്‍പ്പൊടിയും, ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി അരിപ്പൊടിയില്‍ ചേർക്കാം. പുട്ട് കുടത്തില്‍ വെള്ളം നിറച്ച് അടുപ്പില്‍ വച്ചു തിളപ്പിക്കാം. പുട്ട് കുറ്റിയില്‍ തേങ്ങ വച്ച് അരിപ്പൊടി നിറച്ച് കുടത്തിലേയ്ക്കു മാറ്റാം. ഇത് ആവിയില്‍ വേവിച്ചെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.



