
കോട്ടയം: കറിയൊന്നും ഇല്ലേലും കഴിക്കാൻ പറ്റുന്ന രുചികരമായ പാല്‍പ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെ നോക്കാം
ചേരുവകള്‍:- 1-നെയ്യ് – 1-2 ടേബിള്‍സ്പൂണ്‍
2-കാരറ്റ് – 2.1/4 കപ്പ് ( ഗ്രേറ്റ് ചെയ്തത്)
3-പുട്ട് പൊടി – 3 കപ്പ്
4-തേങ്ങാപ്പാല്‍ – 2 കപ്പ്
5-ഉപ്പ് – 1 ടീസ്പൂണ്‍
6-പാല്‍പ്പൊടി – 1/3 കപ്പ്
7-പഞ്ചസാര – 1/3 കപ്പ്
8-
തയ്യാറാക്കുന്ന വിധം;-
1- ഒരു ചട്ടിയിലേക്ക് നെയ്യൊഴിച്ച് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് നന്നായി വയറ്റിയെടുക്കുക
2-പുട്ടുപൊടിയിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്തതിനു ശേഷം രണ്ട് കപ്പ് തേങ്ങാപ്പാല്‍ ചേർത്ത് നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് മാറ്റിവെക്കുക
3-15 മിനിറ്റിനു ശേഷം ഇതിലേക്ക് പാല്‍പ്പൊടി, പഞ്ചസാ, തേങ്ങ ചിരവിയത് നേരത്തെ നമ്മള്‍ നെയ്യില്‍ വഴറ്റി വച്ചിരുന്ന ക്യാരറ്റ് എല്ലാം കൂടെ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക
4- പുട്ടുകുറ്റിയില്‍ തേങ്ങ നമ്മള്‍ തയ്യാറാക്കിയ മിക്സ് വീണ്ടും തേങ്ങ എന്ന രീതിയില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള അത്ര അടുക്കോടു കൂടി ഇത് ആവി കേറ്റി എടുക്കാം

Whatsapp Group 1 | Whatsapp Group 2 |Telegram Group


