സ്വാദേറും പാല്‍ക്കപ്പ ഇനി എളുപ്പത്തില്‍ തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: സ്വാദേറും പാല്‍ക്കപ്പ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ രുചികരമായി തെന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

1 കിലോ കപ്പ
5,6 കൊച്ചുള്ളി
10 കാന്താരി
1 കപ്പ് തേങ്ങാ
1 തണ്ടു കറിവേപ്പില
ജീരകം
ഉണങ്ങിയ കുരുമുളക്
മഞ്ഞള്‍പൊടി
തേങ്ങാ പാല്‍
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 കിലോ കപ്പ സാധാരണ വേവിക്കുന്ന പോലെ ഉപ്പ് ചേർത്ത് വേവിച്ചെടുത്തു. വെള്ളം വാർത്തു കളഞ്ഞു വെക്കാം. ഇനി 5,6 കൊച്ചുള്ളി, 10 കാന്താരി, 1 കപ്പ് തേങ്ങാ 1 തണ്ടു കറിവേപ്പിലയും, ഒരു നുള്ള് ജീരകവും, 5 മണി ഉണങ്ങിയ കുരുമുളകും കുറച്ചു മഞ്ഞള്‍പൊടി ചേർത്ത് അരച്ചെടുക്കാം. ഇനി 1 കപ്പ് തേങ്ങാ പാലും, ഈ അരപ്പും കൂടി കപ്പയില്‍ ചേർത്ത് രണ്ടു തണ്ടു കറിവേപ്പിലയും ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് കുഴച്ചെടുക്കാം.