പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാൻ.

Spread the love

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിതയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെന്നി നൈനാൻ.
നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടിയിരുന്നതെങ്കില്‍ പോലീസിന് പരാതി കൊടുത്താല്‍ പോരേയെന്നും.

video
play-sharp-fill

തനിക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കക്ക് പരാതി നല്‍കേണ്ട ആവശ്യമുണ്ടായിരുന്നു എന്നുമാണ് ഫെന്നി നൈനാൻ ചോദിച്ചത്. ഇന്ന് മാധ്യമങ്ങളെ കണ്ട സമയത്താണ് ഫെന്നി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച്‌ യുവതിക്കെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല ആരാണ് സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ടത്. അതിജീവിത ചാറ്റ് പുറത്തുവിട്ട മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസ് കൊടുക്കാൻ തയ്യാറാകണമെന്നും ഫെന്നി നൈനാൻ പറഞ്ഞു.
‘രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതിജീവിത പരാതി കൊടുത്തത്.ഞാൻ അതിജീവിതയുടെ പേരും മറ്റുവിവരങ്ങളും സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകള്‍ പുറത്തുവിട്ടത്? ഒരു മാധ്യമപ്രവർത്തകയാണ് പുറത്തുവിട്ടത്. അതിജീവിത അവർക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണം. എനിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്യും’- എന്നായിരുന്നു ഫെന്നി നൈനാന്റെ വാക്കുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ അതിജീവിത കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഫെന്നി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും സ്വഭാവഹത്യ നടത്തുന്നുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും പ്രിയങ്കാ ഗാന്ധി എംപിക്കും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിനും പരാതിയുടെ പകര്‍പ്പ് അയക്കുകയും ചെയ്തു.

രാഹുലും കൂട്ടാളികളും തന്റെ വ്യക്തി വിവരങ്ങള്‍ സമൂഹ മദ്യംനങ്ങളിലൂട പ്രചരിപ്പിക്കുന്നതായി അതിജീവിത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയാണ്. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയിലുണ്ട്. സൈബര്‍ ഗുണ്ടായിസത്തിലൂടെ തന്റെ സ്ത്രീത്വത്തെ ഇവര്‍ അപമാനിക്കുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ തന്നെ തളര്‍ത്തുകയാണെന്നും നിശബ്ദരാക്കാന്‍ വേണ്ടിയാണ് പരാതികളുടെ ശ്രമമെന്നും യുവതി പറയുന്നു. ഈ സാഹചര്യത്തില്‍ സൈബര്‍ ആക്രമണം തടയാന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നാണ് അതിജീവിതയുടെ അഭ്യര്‍ത്ഥന.