video
play-sharp-fill

ഉദ്ഘാടനം നടത്താൻ വേണ്ടി മാത്രം പണിത പാലം; ഏഴാം പൊക്കം തകർന്ന് തരിപ്പണമായി.

ഉദ്ഘാടനം നടത്താൻ വേണ്ടി മാത്രം പണിത പാലം; ഏഴാം പൊക്കം തകർന്ന് തരിപ്പണമായി.

Spread the love

സ്വന്തം ലേഖകൻ

കുമരകം: മങ്കുഴിപ്പാലം ഉദ്ഘാടനം ചെയ്തിട്ട് ഒരാഴ്ചമാത്രം പിന്നിട്ടതോടെ കോൺക്രീറ്റ് ഇളകിമാറി കമ്പികൾ പുറത്തുവന്നു. പാലം അപകടാവസ്ഥയിലാണ്. വള്ളത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞ മങ്കുഴി നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പാലം.

400 ഏക്കറുള്ള മങ്കുഴി പാടത്തെ നൂറോളം വീട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി സുരേഷ് കുറുപ്പ് എം.എൽ.എ.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച 60 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷത്തിലേറെ ഉപയോഗശൂന്യമായിക്കിടന്ന പാലം നാട്ടുകാർ പിരിവെടുത്ത് വീതികൂട്ടി നിർമിക്കുകയും കഴിഞ്ഞ 17-ന് ഉദ്ഘാടനം നടത്തുകയുമായിരുന്നു.

ടിപ്പറുകളിൽ മണ്ണും മെറ്റിലും ഉൾപ്പെടെയുള്ള വസ്തുക്കളെത്തിക്കാൻപോലും ഈ പാലം ഉപകരിക്കുകയില്ലെന്നു നാട്ടുകാർ പറയുന്നു. വാഹന ഗതാഗതം തുടർന്നാൽ പാലം പാടേ തകരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കോൺട്രാക്ട് നൽകി നടത്തിയ ആദ്യഘട്ട നിർമാണത്തിലെ അപാകമാണ് പാലത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായതെന്നും ജനങ്ങൾ ആരോപിക്കുന്നു