സ്കൂള്‍ വിട്ട് വരുന്ന കുട്ടികളെ ഹാപ്പിയാക്കാൻ ഇതുമതി; രുചികരമായ ക്രിസ്പി പാല്‍ റവക്കട്ടി റെസിപ്പി ഇതാ

Spread the love

കോട്ടയം: വൈകുന്നേര ചായക്കൊപ്പം കഴിക്കാവുന്ന ഒരു രുചികരമായ സ്നാക്കാണ് പാല്‍ റവക്കട്ടി. കുറച്ച്‌ സാധനങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാൻ കഴിയുന്ന ഈ വിഭവം കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

സൂചി റവ : അര കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍ : രണ്ട് കപ്പ്

ചീസ് : മുക്കാല്‍ കപ്പ്

വെണ്ണ : ഒരു ടേബിള്‍സ്പൂണ്‍

കോണ്‍ഫ്ലോർ : അര കപ്പ്

ബ്രെഡ്പൊടി : ഒരു കപ്പ്

ഉപ്പ് : ആവശ്യത്തിന്

കുരുമുളക് : ആവശ്യത്തിന്

എണ്ണ : വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ വെണ്ണ ഉരുക്കി അതിലേക്ക് സൂചി റവ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. ഇതിലേക്ക് പാല്‍ ഒഴിച്ച്‌ തുടർച്ചയായി ഇളക്കണം. അല്പം ചീസും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കുറഞ്ഞ തീയില്‍ കുറച്ച്‌ സമയം മൂടിവെക്കുക. ഈ മിശ്രിതം അടുപ്പില്‍ നിന്ന് മാറ്റി ഒരു പ്ലേറ്റില്‍ സ്പൂണ്‍ ഉപയോഗിച്ച്‌ പരത്തി വെക്കുക. ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിച്ച ശേഷം വിരല്‍ നീളത്തിലുള്ള കഷണങ്ങളാക്കി മുറിക്കുക. മുറിച്ച കഷണങ്ങള്‍ ആദ്യം കലക്കിയ കോണ്‍ഫ്ലോറിലും തുടർന്ന് ബ്രെഡ്പൊടിയിലും മുക്കി ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കുക.

പുറത്ത് ക്രിസ്പിയും ഉള്ളില്‍ മൃദുവുമായ പാല്‍ റവക്കട്ടി തയ്യാറായി. ടൊമാറ്റോ സോസോ ചില്ലി സോസോ കൂടെ വിളമ്പിയാല്‍ ഈ സ്നാക്ക് കൂടുതല്‍ രുചികരമാകും. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം എല്ലാവരും ഒരിക്കല്‍ പരീക്ഷിക്കാവുന്നതാണ്.