പി വി അൻവറിന്റെ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: കേസില്‍ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും; ഹൈക്കോടതി നിര്‍ദ്ദേശം

Spread the love

കൊച്ചി: പി വി അൻവർ എംഎല്‍എയുടെ റിസോർട്ടില്‍ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍.

video
play-sharp-fill

അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ പരാതി പരിശോധിച്ച്‌ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം.

ആലുവ റിസോർട്ടില്‍ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹർജിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ല്‍ ആണ് ആലുവയിലെ റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെയായിരുന്നു റിസോർട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നത്.