മുഖ്യമന്ത്രിയുടേത് സമുദായങ്ങളെ ‘യൂസ് ആൻഡ് ത്രോ’ രീതിയില്‍ ഉപയോഗിക്കുന്ന രീതി; അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന; മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി വി അൻവര്‍

Spread the love

മലപ്പുറം: നിലമ്പൂരിലെ ഇടത് സ്ഥാനാർ‌ത്ഥി എം. സ്വരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.വി.അൻവർ.

ഫേസ്ബുക്ക് കുറിപ്പിലാണ് അൻവർ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസില്‍ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാമെന്ന് അൻവർ പറയുന്നു.
ആവശ്യത്തിനനുസരിച്ച്‌ വിവിധ സമുദായങ്ങളെ “യൂസ് ആൻഡ് ത്രോ” രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാർത്ഥ വഞ്ചന. നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അൻവർ പറഞ്ഞു.