
തിരുവനന്തപുരം: “ജെൻ Z” തലമുറയെക്കുറിച്ചുള്ള പരാമർശത്തില്‍ “ജെൻ C” എന്ന് തെറ്റായി രേഖപ്പെടുത്തിയ പി.വി. അൻവറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വ്യാപക ട്രോള്‍.
ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടയുടൻ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. “ജെൻ C” വല്ലാത്തൊരു തലമുറയാണെന്നും ചിന്തകൊണ്ടും പ്രവർത്തികൊണ്ടും “ഹൈലി സോഫിസ്റ്റിക്കേറ്റഡ്” ആയ നമ്മുടെ തന്നെ പുതിയ വേർഷനാണ് അവരെന്നുമാണ് അൻവർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ട്രോളുകള്‍ക്ക് പിന്നാലെ ‘ജെൻ C’ എന്നെഴുതിയിരുന്നത് ‘ജെൻ Z’ എന്നാക്കി മാറ്റി. സംഗീതം, എഴുത്ത്, യാത്രകള്‍, സിനിമ, ബിസിനസ്, ആത്മീയത, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും പ്രാവീണ്യമുള്ളവരാണ് ഈ പുതിയ തലമുറയെന്ന് അദ്ദേഹം വിശദീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ തലമുറ ജീവിതം കെട്ടിപ്പടുക്കുന്നതിന് പുതിയ വഴികള്‍ ഒരുക്കുകയാണെന്നും, അവരുടെ പുത്തൻ ചിന്തകളെയും നൂതനാശയങ്ങളെയും പിന്തുണയ്ക്കാൻ ഭരണകൂടങ്ങള്‍ക്ക് സാധിച്ചുവോ എന്നത് പ്രസക്തമായ ചോദ്യമാണെന്നും അൻവർ പോസ്റ്റില്‍ പറയുന്നു.



