34 കോടി രൂപയുടെ ആസ്തി; 20 കോടിയുടെ ബാധ്യത; കൈയിലുള്ളത് 25000 രൂപ; പി വി അൻവറിന്റെ ആസ്തി വിവരങ്ങള്‍ പുറത്ത്

Spread the love

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും മുൻ എം.എല്‍.എയുമായ പി വി.അൻവറിന്റെ ആസ്തി വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്. അൻവറിന്റെ സ്ഥാവര ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാദ്ധ്യതയും അൻവറിനുണ്ട്.

കൈവശം 25000 രൂപയാണുള്ളതെന്ന് അൻവർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്റെ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അൻവറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാദ്ധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2021ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അൻവറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയാണ് ബാദ്ധ്യതയായി ഉണ്ടായിരുന്നത്.