ബേപ്പൂരിൻ്റെ മണ്ണിലേക്ക് സ്വാഗതം! പി.വി. അൻവർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന; സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ

Spread the love

കോഴിക്കോട്: പി.വി. അൻവർ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന സൂചന. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടു.

video
play-sharp-fill

ബേപ്പൂർ അന്താരാഷ്ട്ര ജലമേളയോട് അനുബന്ധിച്ച് എം.എൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരിൽ തങ്ങിയിരുന്നു. ആ സമയത്താണ് ബോർഡുകൾ സ്ഥാപിച്ചത്.

യു.ഡി.എഫുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും ബേപ്പൂർ സീറ്റ് പി.വി. അൻവറിന് അനുവദിക്കുമെന്നും സൂചനയുണ്ട്. പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവർ പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group