ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല; ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും; മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നല്‍കും; പ്രതികരിച്ച്‌ പി വി അൻവര്‍

Spread the love

മലപ്പുറം: നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അൻവർ.

video
play-sharp-fill

അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ലെന്നും അൻവർ പറഞ്ഞു.

തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങള്‍ക്ക് ഗുണം ചെയ്യും. പിണറായിയും വിഡി സതീശനും, ഒരുഭാഗത്തും ജനങ്ങള്‍ ഒരു ഭാഗത്തും നില്‍ക്കുന്ന തെരഞ്ഞെടുപ്പാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നില്‍ക്കും. ജനം വഞ്ചകരെ തോല്‍പ്പിക്കുമെന്നും പറഞ്ഞ അൻവർ മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നല്‍കുമെന്നും വ്യക്തമാക്കി. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നല്‍കുമെന്നും അൻവർ പറഞ്ഞു.