കാലാവസ്ഥ പ്രതികൂലമെന്ന് പ്രതികരണം; നിലപാട് മയപ്പെടുത്തി പി വി അൻവര്‍; മുതിർന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചയിൽ

Spread the love

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അൻവറിനോട് മയപ്പെടേണ്ടെന്ന നിലപാടില്‍ യുഡിഎഫ്.

യുഡിഎഫ് നേതൃയോഗത്തിലാണ് അഭിപ്രായം ഉയർന്നത്.
അൻവറിൻ്റെ മത്സരിക്കുമെന്ന ഭീഷണി വിലപേശല്‍ എന്ന വിലയിരുത്തലിലാണ് യുഡിഎഫ് ഉള്ളത്.

യുഡിഎഫില്‍ നിന്ന് അനുകൂല നിലപാടില്ലാത്ത സാഹചര്യത്തില്‍ പിവി അൻവർ അബ്ദുല്‍ വഹാബ് എംപിയുടെ വീട്ടിലെത്തി ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി തിരക്കിട്ട കൂടിക്കാഴ്ചയിലാണ് അൻവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, കാലാവസ്ഥ പ്രതികൂലമാണെന്നും രണ്ടു ദിവസം ഉണ്ടല്ലോ എന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ച ഇനിയും തുടരും. ബസ്സില്‍ എന്തായാലും യാത്ര തുടരും. അത് സീറ്റില്‍ ഇരുന്നോ ചവിട്ടു പടിയിലിരുന്നോ എന്നത് പ്രശ്നമല്ലെന്നും അൻവർ പറ‍ഞ്ഞു. എന്നാല്‍ യുഡിഎഫ് കടുപ്പിച്ചപ്പോള്‍ അൻവർ അയഞ്ഞെന്ന സൂചനയാണ് ഈ പ്രതികരണം നല്‍കുന്നത്.