video
play-sharp-fill

തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസം; അയോഗ്യത മറികടക്കാൻ നീക്കമെന്ന് സൂചന; എംഎല്‍എ സ്ഥാനത്തുനിന്ന് രാജി വെക്കാനും സാധ്യത;  നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി പി വി അന്‍വര്‍; നാളെ രാവിലെ വാര്‍ത്താസമ്മേളനം നടത്തും

തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസം; അയോഗ്യത മറികടക്കാൻ നീക്കമെന്ന് സൂചന; എംഎല്‍എ സ്ഥാനത്തുനിന്ന് രാജി വെക്കാനും സാധ്യത; നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി പി വി അന്‍വര്‍; നാളെ രാവിലെ വാര്‍ത്താസമ്മേളനം നടത്തും

Spread the love

ഇടുക്കി: നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്.

എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അൻവർ ആലോചിക്കുന്നതായി സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം. ഫെയ്സ്ബുക്കിലൂടെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം സംബന്ധിച്ച വിവരം പങ്കുവെച്ചത്. നിലവില്‍ അന്‍വര്‍ കൊല്‍ക്കത്തയിലാണ്.

എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കുന്ന നിർണ്ണായക പ്രഖ്യാപനമാകും പി വി അൻവർ നാളെ നടത്തുകയെന്നാണ് വിവരം. അയോഗ്യത മറി കടക്കാനാണ് നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയെന്നാണ് വിവരം.

സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. ഈ അയോഗ്യത മറി കടക്കാന്‍ രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചന.