പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതി പിൻവലിക്കാൻ സമ്മർദം, അതിജീവിത

Spread the love

തിരുവനന്തപുരം: പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതി നൽകിയതിന് പിന്നാലെ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദം. സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.

video
play-sharp-fill

തുടക്കം മുതല്‍ പോലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടെത്. പരാതി നല്‍കിയിട്ടും കേസെടുക്കാൻ വൈകി. പലതവണ പോലീസില്‍ വിളിച്ച്‌ പറഞ്ഞിട്ടും കേസെടുത്തില്ല.

എന്തിന് പരാതിയുമായി മുന്നോട്ട് പോകണം. കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ആരോഗ്യ സ്ഥിതി പരിഗണിച്ച്‌ പരാതിയില്‍ നിന്നും പിന്മാറിക്കൂടെ എന്നാണ് പലരും ചോദിക്കുന്നതെന്ന് അതിജീവിത പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ മാധ്യമങ്ങളില്‍ വാർത്ത വന്നതോടെയാണ് പോലീസ് കേസെടുക്കാൻ തയാറായത്. കേസ് എടുക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നും കേസ് എടുത്തിട്ടും മുൻകൂർ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവിത കുറ്റപ്പെടുത്തി.