
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വപ്ന പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഷാർജ ഷെയ്ഖിന് കൈക്കൂലി നൽകാൻ മാത്രം താൻ വളർന്നോയെന്നും ശ്രീരാമകൃഷ്ണൻ ചോദിച്ചു. അന്വേഷണ ഏജൻസികൾ ഈ വിവരങ്ങളൊക്കെ നേരത്തെ വിശദമായി അന്വേഷിച്ചതാണ്. ഇതൊന്നും പുതിയ കാര്യങ്ങളല്ല.
അന്വേഷണ ഏജൻസികൾ ഈ വിവരങ്ങളൊക്കെ നേരത്തെ വിശദമായി അന്വേഷിച്ചതാണ്. ഇതൊന്നും പുതിയ കാര്യങ്ങൾ അല്ല. സ്വപ്ന പറഞ്ഞതുപോലെ ഒരു കോളജ് ഉള്ളതായി അറിയില്ല. ഷാർജയിൽ ഒരു കോളജും തുടങ്ങിയിട്ടില്ല, ഇതിന് ഒരു സ്ഥലവും തന്റെ പക്കലില്ല. ഷാർജ ഭരണാധികാരിക്ക് കൈക്കൂലികൊടുക്കാൻ മാത്രം താൻ വളർന്നിട്ടില്ലെന്നും പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാർജ ഷെയ്ഖ് ആയിട്ടോ കോൺസുലേറ്റ് ജനറൽ ആയിട്ടോ തനിക്ക് വ്യക്തിപരമായ ബന്ധമില്ല. ശൂന്യതയിൽ നിന്ന് ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ആരോപണങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.




