ലീഗിന് നല്‍കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യം; വിമര്‍ശനവുമായി പി സരിന്‍

Spread the love

മുസ്ലിം  ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. പി സരിൻ. എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നതെന്നും ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്‌എസിന് നല്‍കുന്നതിന് തുല്യമാണെന്നും സരിൻ വിമർശിച്ചു.

മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതൊടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നു. ബിജെപിക്കാർക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിൻ കുറ്റപ്പെടുത്തി.

യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സരിൻ്റെ പ്രസംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group