സിപിഎം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി പി സരിൻ; സ്വീകരിച്ച് പ്രവര്‍ത്തകര്‍

Spread the love

പാലക്കാട്: സി പി എം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തി പി സരിൻ. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് പി സരിൻ എത്തിയത്. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടന പ്രസംഗം നടത്തി കൊണ്ടിരിക്കുന്ന സമയത്താണ് സരിൻ എത്തിയത്. സരിനെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു.

തുടർന്ന് സദസ്സിൽ മുൻപിൽ തന്നെ പ്രവർത്തകർക്കൊപ്പമിരുന്നു.

ഇതിനിടെ ഇ എൻ സുരേഷ് ബാബുവുമായും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായും സരിൻ സംസാരിച്ചു. 11 മണിയോടെയാണ് സരിൻ സമ്മേളന വേദിയിലേക്ക് എത്തിയത്. പ്രവർത്തകരൊടൊപ്പവും നേതാക്കൾക്ക് ഒപ്പവും ഫോട്ടോ എടുത്താണ് പി സരിൻ മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്ട് മത്സരിച്ച് തോറ്റെങ്കിലും പി സരിനെ കൂടെ നിര്‍ത്തുമെന്ന് സിപിഎം നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിൽ ഉള്‍പ്പെടെ പി സരിൻ സജീവമാകുമെന്ന സൂചനയാണ് അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ നൽകുന്നത്.