
പാലക്കാട്: നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥിയായി നടനും അവതാരകനുമായ രമേഷ് പിഷാരടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി പി. സരിൻ. പാലക്കാട്ടെ അമ്മവീട്ടിലേക്ക് പുറപ്പെട്ട യുഡിഎഫ് സ്ഥാനാർഥി കുഴല്‍മന്ദത്തെ അമ്മാത്ത് എത്തിയോന്നാവോ?- എന്നായിരുന്നു സരിന്റെ പോസ്റ്റ്.
‘രമേശ് പിഷാരടിക്ക് ഉള്ളതും, സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്നേ ഉള്ളൂ -ജാതിയുടെ പ്രിവിലേജ്” എന്ന് മനോരമയടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്താല്ലേ ?!- മറ്റൊരു പോസ്റ്റില്‍ സരിന്‍ പറഞ്ഞു.
നേരത്തെ, ഞാൻ ജനിച്ചത് പാലക്കാടാണെന്നും അമ്മവീട് കുഴല്‍മന്ദത്താണെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമുള്ളയാളല്ല താനെന്നും രമേശ് പിഷാരടി വ്യക്തമാക്കിയിരുന്നു. മുൻ എംഎല്‍എമാരായ ഷാഫിയും രാഹുലും ചെയ്ത നല്ല കാര്യങ്ങള്‍ തുടരാനാണ് ലക്ഷ്യം. രാഹുലിനെതിരെ ഉള്ള ആരോപണങ്ങള്‍ പരാതികള്‍ എല്ലാം കോടതിയുടെ പരിഗണനയിലാണ്. അതിലെ കോടതി തീരുമാനം അനുകൂലമായാലും പ്രതികൂലമായാലും രാഹുല്‍ അതിനെ നേരിടുകയാണ് വേണ്ടതെന്നും രമേശ് പിഷാരടി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴത്തെ എംഎല്‍എ എന്ന നിലയില്‍ താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു. പൊലീസില്‍ പോലും പരാതി എത്തും മുമ്പ് രാഹുലിനെ പാർട്ടി പുറത്താക്കിയതാണ്. വേറെ ഏതു പാർട്ടി അങ്ങനെ ചെയ്തിട്ടുണ്ട്. ആശയങ്ങളുടെ പോരാട്ടമാണ് നടക്കുന്നത് എന്നാണ് താൻ കരുതുന്നത്.
മുഖ്യ എതിരാളി ബിജെപിയാണ്. ജനങ്ങളുടെ ശാരീരികമായ ആരോഗ്യത്തിനും മാനസികമായ സന്തോഷത്തിനുമാകും താൻ പ്രാധാന്യം നല്‍കുക. മമ്മൂട്ടിയെ വിളിച്ചു സംസാരിച്ചിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് കൊണ്ടു വരില്ലെന്നും രമേശ് പിഷാരടി പറഞ്ഞു.



