ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം നേടിയ പി.എസ്.മാഹിനെ എം. കെയർ അക്കാദമിയുടെ നേതൃതത്തിൽ സ്വീകരണം നൽകി; മെമൻ്റോ നൽകി ആദരിച്ചു

Spread the love

ഈരാറ്റുപേട്ട: ഔഷധ രഹിത ചികിത്സ അക്യൂപങ്ചർ മേഖലയിലെ മികച്ച ചികിത്സയും സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന പി.എസ്.മാഹിന് ന്യൂഡൽഹി സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ചതിൽ എം. കെയർ അക്കാദമി നേതൃതത്തിൽ സ്വീകരണം നൽകി വിദ്യാത്ഥികൾ.

ആരോഗ്യ രംഗത്ത് സേവനം ചെയ്യുന്നവരെ ആദരിക്കേപെടേണ്ടതാണ് എന്നും, മനുഷ്യരുടെ പ്രയാസം മനസിലാക്കി
സാമൂഹിക സേവനം ചെയ്യുന്നവർക്ക് സൃഷ്ടാവ് വലിയ പ്രതിഫലമാണ് നൽകുന്നത്. വൈദ്യചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സുത്യർഹമായ സേവന പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന പി.എസ്. മാഹീന് അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ലഭിച്ചുട്ടുള്ളത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുത്തൻ പള്ളി ചീഫ് ഇമാം അലി മൗലവി പറഞ്ഞു.

സുഫീന ബഷീർ അദ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ. മുനിസിപ്പൽ കമ്മിറ്റി ഏർപ്പെടുത്തിയ മെമൻ്റോ പ്രസിഡൻ്റ് സഫീർ കുരുവനാൽ നൽകി ആദരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, നഗരസഭാ കൗൺസിലർമാരായ ഫാത്തിമ മാഹീൻ, നൗഫിയ ഇസ്മായിൽ, ഡോക്ടർ അനിത എന്നിവർ സംസാരിച്ചു.
അബ്ദുൽ സത്താർ സ്വാഗതവും, സുജാ സത്താർ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group