
സ്വന്തം ലേഖിക
കാഞ്ഞങ്ങാട്: സിപി എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന് (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1991 ലും 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബേഡകം പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
37 വര്‍ഷത്തോളം സിപിഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഭാര്യ: കമല. മക്കള്‍: അരുണ്‍ കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ് ദുബായ് ലേഖകന്‍), അജിത് കുമാര്‍.