video
play-sharp-fill

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന്  പ്രസ്താവന; മന്ത്രി  പി രാജീവനും കോടിയേരി ബാലകൃഷ്ണനുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസ്താവന; മന്ത്രി പി രാജീവനും കോടിയേരി ബാലകൃഷ്ണനുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ
നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്.

മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയിലാണ് നോട്ടീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയില്‍ മന്ത്രി പി രാജീവ്‌ പൊതു പ്രസ്താവന നടത്തിയത് നിയമ സഭയോടുള്ള കടുത്ത അവഹേളനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

സമാനരീതിയിലുള്ള വാദഗതികള്‍ ഉന്നയിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ദിനപത്രത്തില്‍ ലേഖനവും എഴുതിയിട്ടുണ്ട്. ഇത് രണ്ടും ചൂണ്ടി കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം ലോകായുക്ത ജസ്‌റ്റിസ് സിറിയക് തോമസിനെ നിശിതമായി വിമര്‍ശിച്ച മുന്‍ മന്ത്രി കെ.ടി ജലീലിന്റെ നടപടിയ്‌ക്കെതിരെ ഹര്‍ജി നൽകി. ലോകായുക്തയിലാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഡിജിപിയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്.

ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ് ജലീലിന്റെത് മനപൂര്‍വം ലോകായുക്തയെ ഇകഴ്‌ത്തുന്ന തരത്തിലുള‌ള പോസ്‌റ്റുകളാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. ജലീല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് നിയമപരമായി തെളിവില്ലെന്നും അതിനാല്‍ കോടതിയലക്ഷ്യം ചുമത്തണമെന്നുമാണ് ഹര്‍ജിയില്‍ അഡ്വ.രാജീവ് ചാരാച്ചിറ ആവശ്യപ്പെടുന്നത്.