play-sharp-fill
സിനിമ – സീരിയൽ നടി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സിനിമ – സീരിയൽ നടി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ചെന്നൈ : സിനിമാ – സീരിയൽ താരം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്ന 23 കാരിയായ പി.പദ്മജയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിരുവോട്ടിയൂരിലെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മാസം മുൻപ് പദ്മജ ഭർത്താവ് പവനോടൊപ്പം (25) വാടകയ്ക്ക് എടുത്ത കലടിപേട്ടിലെ വീട്ടിൽ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന ഭർത്താവുമായി ഉണ്ടായ ദാമ്പത്യ തർക്കത്തെ തുടർന്ന് പദ്മജ കഴിഞ്ഞ മാസം ഭർത്താവിൽ നിന്ന് പിരിഞ്ഞതായും തുടർന്ന് അയാൾ ആന്ധ്രയിലേക്ക് താമസം മാറുകയുമായിരുന്നു. ഇവർ പിരിഞ്ഞെങ്കിലും അവരുടെ രണ്ട് വയസ്സുള്ള മകനെ ഒരു ബന്ധുവിന്റെ വീട്ടിലാക്കിയിരിക്കുകയാണ്. കൂടാതെ ഇവർ ആഴ്ചതോറും കൂട്ടിയെ സന്ദശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സാമ്പത്തിക ബാധ്യതയാകാം യുവതിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആകുലത പ്രകടിപ്പിച്ച് കഴിഞ്ഞ രാത്രി സഹോദരിക്ക് ഒരു യുവതി വീഡിയോ കോൾ ചെയ്തിരുന്നു. അതേസമയം സിനിമാ – സീരിയൽ രംഗത്ത് നല്ല വേഷങ്ങൾ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തിയ വീട്ടുടമ എസ് കാശിനാഥൻ സംശയം മൂലം തിരുവോട്ടിയൂർ പൊലീസിനെ വിവരമരിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധനയ്ക്കായി വീട് തുറന്നപ്പോൾ പദ്മജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.