play-sharp-fill
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ രക്ഷയില്ലെന്ന് പിടികിട്ടി; ഒടുവില്‍ ഒളിവു ജീവിതം അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍  കീഴടങ്ങി പി പി ദിവ്യ; നീക്കം അതീവ രഹസ്യമായി; പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴടങ്ങല്‍ എന്നും സൂചന; കസ്റ്റഡിയില്‍ എടുത്തത് കണ്ണപുരത്തുവെച്ച്; സിപിഎം നേതാവിനെ ചോദ്യം ചെയ്ത് പോലീസ്…!!

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ സിപിഎം നേതാവ് പി പി ദിവ്യ കീഴടങ്ങി.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ ഹാജറായി.
മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങിയത്.

പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്യുകയാണ് പോലീസ് ഇപ്പോള്‍. കോടതിയില്‍ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണപുരത്തുവെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴടങ്ങല്‍ എന്നാണ് സൂചനകള്‍. നേരത്തെ ദിവ്യയെ പാര്‍ട്ടിയും കൈവിട്ടിരുന്നു. ഉപതിരഞ്ഞെടുപ്പു സാഹചര്യമാണ് സിപിഎമ്മിനെ ഏറെ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.